പൗരത്വ ഭേദഗതി രാജ്യം മുഴുവന്‍ നടപ്പാക്കും; മമതാ ബാനര്‍ജി ഭരണഘടനയുടെ ചരിത്രം വായിക്കണമെന്നും മുക്താര്‍ അബ്ബാസ് നഖ്വി
പൗരത്വ നിയമ ഭേദഗതി രാജ്യം മുഴുവന്‍ നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പശ്ചിമ ബംഗാളില്‍ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി നഖ്വി രംഗത്തെത്തിയത്.
പാര്‍ലമെന്റ് പാസ്സാക്കിയ നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം ഉറപ്പായും നടപ്പാക്കുമെന്നും നഖ്വി പറഞ്ഞു. പശ്ചിമ ബംഗാള്‍ ഇന്ത്യയില്‍ ആണ്. അറിയില്ലെങ്കില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ഭരണഘടനയുടെ ചരിത്രം വായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments