Breaking News

ഒമാനിലെ പുതിയ സുല്‍ത്താനും ലാലേട്ടനും തമ്മില്‍ ബന്ധമുണ്ടോ?​ ബന്ധമുണ്ടെന്ന് മലയാളികള്‍


ആധുനിക ഒമാന്റെ പിതാവ് എന്നറിയപ്പെട്ട ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് കഴിഞ്ഞദിവസമാണ് വിടവാങ്ങിയത്. ഇന്ത്യക്കും മലയാളികള്‍ക്കും പ്രിയപ്പട്ട സുല്‍ത്താന്റെ പിന്‍ഗാമിയായി അധികാരമേറ്റത് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് ആണ് .
മലയാളികള്‍ പ്രത്യേകിച്ചും പഴമക്കാരായ ഒമാന്‍ മലയാളികള്‍ പുതിയ സുല്‍ത്താനെ ലാലേട്ടന്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. നേരത്തെ ഒമാന്റെ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായും സെക്രട്ടറി ജനറലായുമെല്ലാം സുല്‍ത്താന്‍ ഹൈതം പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് തന്നെ മലയാളികള്‍ സുല്‍ത്താന് മോഹന്‍ലാലുമായുള്ള സാമ്യം ശ്രദ്ധിച്ചിരുന്നു. പിന്നീടാണ് സുല്‍ത്താന്‍ ഹൈതമിന് ലാലേട്ടന്‍ എന്ന വിശേഷണം പതിഞ്ഞത്.

No comments