കൊമ്ബന്‍മാരുടെ മടങ്ങിവരവില്‍ എ ടി കെയും വീണു
ഹൈദരാബാദിനെതിരായ വമ്ബന്‍ ജയത്തിന്റെ ആവേശത്തില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉയര്‍ത്തെഴുനേല്‍പ്പ്. കൊല്‍ക്കത്തയില്‍ നടന്ന ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ കരുത്തരായ എ ടി കെയേയും വീഴ്ത്തി. ഐ എസ് എല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള എ ടി കെയെ അവരുടെ തട്ടകത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം മുട്ടകുത്തിച്ചത്. കളിയുടെ 70-ാം മിനുട്ടില്‍ ഹാലിചരണ്‍ നര്‍സാരിയാണ് കേരളത്തിനായി വല ചലിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ലീഗില്‍ ആറാം സ്ഥാനത്തെത്തി. 12 കളിയില്‍ നിന്ന് 14 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതക്കാണ് വീണ്ടും ജീവന്‍വെച്ചത്.

No comments