ഹൈദരാബാദ് എഫ് സിയുടെ പരിശീലകനായി ആല്‍ബര്‍ട്ട് റോക്ക എത്തുന്നു
ഐഎസ്‌എല്ലില്‍ ടീമിന്‍റെ മോശം പ്രകടനം നടത്തുമ്ബോള്‍ പരിശീലകരെ മാറ്റുന്നത് പതിവുള്ളതാണ്.ഈ സീസണില്‍ ചെന്നൈയിന്‍ സിറ്റി എഫ്സിയുടെ മോശം പ്രകടനം കരം പുതിയ പരിശീലകന്‍ എത്തിയിരുന്നു. ഇപ്പോള്‍ ഇതാ ഹൈദരാബാദ് ടീമിന്‍റെ പുതിയ പരിശീലകനായി ആല്‍ബര്‍ട്ട് റോക്ക എത്തുന്നു. ഐഎസ്‌എല്‍ ഈ സീസണില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന ടീമാണ് ഹൈദരാബാദ് എഫ് സി. ഈ സീസണില്‍ ഇതുവരെ 9 കളികളില്‍ ആണ് അവര്‍ തോറ്റത് . ഈ സാഹചര്യത്തില്‍ പരിശീലകസ്ഥാനത്ത് നിന്ന് ഫില്‍ ബ്രൗണിനെ പുറത്താക്കിയിരുന്നു.
2016 സീസണില്‍ ബെംഗളൂരുവിന്റെ പരിശീലകനായി ഇന്ത്യയിലെത്തിയ ആല്‍ബര്‍ട്ട് റോക്കയാണ് ഹൈദരാബാദ് എഫ് സിയുടെ പുതിയ പരിശീലകന്‍.രണ്ട് വര്‍ഷത്തെ കരാറിലാണ് ആല്‍ബര്‍ട്ട് റോക്ക ഹൈദരാബാദ് ടീമില്‍ എത്തുന്നത്.

No comments