ബിജെപി ദേശീയ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ജനുവരി 20ന്!
ബിജെപിയുടെ പുതിയ ദേശീയ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ജനുവരി 20ന്!
ബിജെപി കേന്ദ്ര ആസ്ഥാനത്താണ് തിരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പണവും ഔദ്യോഗിക പ്രഖ്യാപനവും അടക്കമുള്ള നടപടി ക്രമങ്ങള്‍ വൈകിട്ടോടെ പൂര്‍ത്തീകരിക്കും.
ദേശീയ പ്രസിഡന്‍റ് അമിത് ഷാ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വര്‍ക്കി൦ഗ് പ്രസിഡന്‍റ് ജെ പി നദ്ദ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ സംസാരിക്കും.
വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദയാകും പുതിയ അദ്ധ്യക്ഷനാകുമെന്നാണ് സൂചനകള്‍. ജെ പി നദ്ദയെ ഏകകണ്ഠേന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കാനാണ് സാധ്യത. ആര്‍എസ്‌എസ് നേതൃത്വത്തിന്‍റെ ശക്തമായ പിന്തുണയും ജെ പി നദ്ദയ്ക്ക് ഉണ്ട്.

No comments