Breaking News

തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം -അനില്‍ അക്കര എം.എല്‍.എ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് അനില്‍ അക്കര എം.എല്‍.എ. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ അതാണ് തെളിയിക്കുന്നതെന്നും എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
പ്രതിപക്ഷം ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറഞ്ഞത് സര്‍ക്കാര്‍ പുച്ഛത്തോടെയാണ് കണ്ടത്. ഗവര്‍ണര്‍ ഓഡിനന്‍സ് തള്ളിയതിന് പറയുന്ന കാരണങ്ങള്‍ രാഷ്ട്രീയമാണ്. എന്നാല്‍, മന്ത്രിസഭ പാസാക്കിയ ഓര്‍ഡിനന്‍സ് നിയമപരമായി നിലനില്‍ക്കുന്നതല്ല. വാര്‍ഡ് വിഭജനം സംബന്ധിച്ച ഓഡിനന്‍സ് പാസാകാത്ത സാഹചര്യത്തില്‍ ഇനി വോട്ടര്‍ പട്ടിക പുതുക്കുന്നതിലും പ്രസക്തിയില്ല.
ഇത് സര്‍ക്കാര്‍ മനപ്പൂര്‍വം ഉണ്ടാക്കുന്ന വിവാദമാണ്.

No comments