പൗരത്വ ഭേദഗതി; ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയെപ്പറ്റി കേരളത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . മതാടിസ്ഥാനത്തിലുള്ള പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി കൊല്ലത്ത് സംഘടിപ്പിച്ച ബഹുജനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഏതു നിയമവും ഭരണഘടനാനുസൃതമാവണം. ഭരണഘടനയെ അനുസരിക്കാനാണ് നമുക്ക് ബാധ്യത . അല്ലാതെ ആര്‍.എസ്.എസിന്റെ അജന്‍ഡ നടപ്പാക്കാനല്ല. അതുകൊണ്ടുതന്നെയാണ് ആവര്‍ത്തിച്ചു പറയുന്നത്, ഇതുമായി ബന്ധപ്പെട്ട ഒരു കണക്കെടുപ്പും ഇവിടെ നടക്കില്ല. ആര്‍ക്കും ഈ കാര്യത്തില്‍ ആശങ്ക വേണ്ട'- മുഖ്യമന്ത്രി പറഞ്ഞു .
'ഇക്കാര്യത്തില്‍ രാജ്യത്ത് ഉയര്‍ന്നുവന്ന സമാനതകളില്ലാത്ത പ്രതിഷേധം ആവേശകരമായ ചിത്രമാണ്.

No comments