ഇന്ധന വില താഴേയ്‌ക്ക്; പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു
ഇന്ധനവിലയില്‍ കുറവ് തുടരുന്നു. പെട്രോള്‍ വിലയില്‍ 15 പൈസയും ഡീസല്‍ വിലയില്‍ 14 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വീണ്ടും ഇന്ധനവില കുറയുന്നത്. കഴിഞ്ഞ 3 ദിവസങ്ങളിലായി പെട്രോള്‍ വില 30 പൈസ കുറഞ്ഞിരുന്നു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 77 രൂപ 58 പൈസയാണ്. ഡീസല്‍ വില 72 രൂപ 66 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 78 രൂപ 96 പൈസയുമാണ്. ഡീസല്‍ വില 74 രൂപ 06 പൈസയുമാണ്.

No comments