നേട്ടത്തിനായി രാഷ്ട്രീയം കളിക്കുന്നവര്‍ ഇന്ത്യ മതേതര രാജ്യമാണെന്നോര്‍ക്കണം -മായാവതി
പൗരത്വ ഭേദഗതി നിയമത്തെ ചില പാര്‍ട്ടികള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന വിമര്‍ശനവുമായി ബി.എസ്.പി അധ്യക്ഷമായാവതി. ഇന്ത്യ മതേതര രാഷ്ട്രമാണെന്ന് ഓര്‍ക്കണമെന്നും രാജ്യത്ത് സമാധാനവും ഒരുമയും നിലനിര്‍ത്തണമെന്നും മായാവതി പറഞ്ഞു.
സ്വന്തം നേട്ടത്തിനായി രാഷ്ട്രീയം കളിക്കുന്നവര്‍ ഇന്ത്യയൊരു മതേതര രാഷ്ട്രമാണെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നതും ഓര്‍ക്കണം. രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തണം -മായാവതി പറഞ്ഞു. പുതുവത്സരാശംസകള്‍ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അവര്‍.
2019 ഭിന്നിപ്പിെന്റ വര്‍ഷമായിരുന്നു. വര്‍ഗീയ ചിന്താഗതിക്കാരായ ബി.ജെ.പിയും കേന്ദ്രസര്‍ക്കാറും ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളെ ദുര്‍ബലമാക്കിയ വര്‍ഷമായിരുന്നു കഴിഞ്ഞുപോയതെന്നും മായാവതി വിമര്‍ശിച്ചു.

No comments