സുരേഷ് ഗോപി ക്കെതിരെ കുറ്റ പത്രം..; ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍..
വ്യാജ രേഖകളുണ്ടാക്കി പുതുച്ചേരി യില്‍ ആംഢബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടനും രാജ്യസഭ എം പി യുമായ സുരേഷ് ഗോപി ക്കെതിരെ ക്രൈം ബ്രാഞ്ചിന്‍റെ കുറ്റപത്രം. ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റ പത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റ പത്രം നാളെ തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹാജരാക്കും.
സുരേഷ് ഗോപി ക്ക് പുതുച്ചേരി രജിസ്ട്രേഷനില്‍ രണ്ട് ഓഡിക്കാറുകളാണ് ഉണ്ടായിരുന്നത്. ഈ രണ്ട് വാഹനവും പുതുച്ചേരി യിലെ വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. പുതുച്ചേരി ചാവടിയിലെ കാര്‍ത്തിക അപ്പാര്‍ട്ടുമെന്‍റില്‍ വാടകയ്ക്ക് താമസിക്കുന്നുവെന്ന് വ്യാജ വിലാസമുണ്ടാക്കിയാണ് വാഹന ങ്ങള്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

No comments