ദേശീയ പണിമുടക്ക്; ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും
സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. തൊഴിലാളികളുടെ മിനിമം വേതനം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക്.
തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21000 രൂപയാക്കുക, പൊതുമേഖല സ്വകാര്യവത്കരണം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ദേശീയ പണിമുടക്ക്. സര്‍ക്കാര്‍, പൊതുമേഖലാ ,ബാങ്ക് - ഇന്‍ഷുറന്‍സ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരും സമരത്തില്‍ പങ്കെടുക്കും.
ആശുപത്രി, പാല്‍, പത്രവിതരണം എന്നിവയെയും, ടൂറിസം മേഖലയേയും ദേശീയ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

No comments