Breaking News

തിരുവനന്തപുരത്ത് നിന്നും അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഉഗ്രവിഷമുള്ള പാമ്ബിനെ പിടികൂടി വാവ സുരേഷ്

അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഉഗ്രവിഷമുള്ള പാമ്ബിനെ പിടികൂടി വാവ സുരേഷ്. കേരളത്തില്‍ വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന ബാന്‍ഡഡ് ക്രെയ്റ്റ് എന്ന പാമ്ബിനെയാണ് വാവ സുരേഷ് പിടികൂടിയത്.
തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴിനടുത്ത് നിന്നാണ് പാമ്ബിനെ പിടികൂടിയത്. കറുപ്പില്‍ മഞ്ഞ വര, ഉരുണ്ട പരന്ന തല, ഉരുണ്ട വാല് എന്നിവയാണ് ഈ പാമ്ബിനുള്ളത്. ശംഖുവരയന്റെ ഗണത്തില്‍ പെട്ട പാമ്ബാണിത്. വലിയ കുപ്പിയിലാക്കിയാണ് പാമ്ബിനെ കൊണ്ടുപോയത്.
പിടികൂടിയ പാമ്ബ് അപൂര്‍വയിനത്തില്‍ പെട്ട ബാന്‍ഡഡ് ക്രെയ്റ്റ് ആണെന്ന് പിന്നീട് സ്ഥീരീകരിച്ചു. പാമ്ബിനെ പിന്നീട് തിരുവനന്തപുരം മ്യൂസിയത്തിനു കൈമാറി.രാത്രിയില്‍ ബെക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് റോഡിലൂടെ നീങ്ങുന്ന പാമ്ബിനെ കണ്ട് വാവ സുരേഷിനെ വിളിച്ചത്.

No comments