Breaking News

പ്രിയങ്കയുടെ സ്കൂട്ടര്‍ യാത്ര; പിഴ സ്വയം അടയ്ക്കുമെന്ന് സ്കൂട്ടര്‍ ഉടമ

പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറില്‍ കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് ചുമത്തിയ പിഴ സ്വയം അടയ്ക്കുമെന്ന് സ്കൂട്ടര്‍ ഉടമ രാജ്ദീപ് സിങ്. വിരമിച്ച ഐപിഎസ് ഓഫീസര്‍ എസ് ആര്‍ ധാരാപുരിയുടെ വസതിയിലേക്ക് പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറില്‍ കൊണ്ടുപോകുമ്ബോള്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതിനാണ് രാജ്ദീപ് സിങിന് പൊലീസ് 6100 രൂപ പിഴ ചുമത്തിയത്.
രാജ്ദീപ് സിങിന്‍റെ സ്കൂട്ടറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ധീരജ് ഗുര്‍ജാറാണ് പ്രിയങ്ക ഗാന്ധിയെ എസ് ആര്‍ ധാരാപുരിയുടെ വസതിയിലേക്ക് കൊണ്ടുപോയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയാണ് മുന്‍ ഐപിഎസ് ഓഫീസര്‍ അറസ്റ്റിലായത്. അദ്ദേഹത്തിന്‍റെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു.

No comments