പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തില്‍ അറസ്റ്റിലായവരുമായും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായും പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എത്തി. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തകരും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും അടക്കം 59ഓളം പേരെ പ്രിയങ്കാ ഗാന്ധി സന്ദര്‍ശിക്കും. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാവരും നിലവില്‍ ജാമ്യം നേടി ജയില്‍മോചിതരായിട്ടുണ്ട്.
വാരണാസിയില്‍ എത്തിയ പ്രിയങ്കാ ഗാന്ധി ആദ്യം പോയത് രാജ്ഘട്ടിലെ സാന്ത് രവിദാസ് ക്ഷേത്രത്തിലേക്കാണ്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം പാഞ്ച്ഗംഗാ ഘട്ടിലേക്ക് പ്രിയങ്ക പോയി.

No comments