മോദി ഇന്ന് കൊല്‍ക്കത്തയില്‍; വിമാനത്താവളം വളയാന്‍ പ്രതിഷേധക്കാര്‍
വഴിയില്‍ തടയുമെന്ന ഭീഷണി നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊല്‍ക്കത്തയില്‍. പ്രധാനമന്ത്രിക്കെതിരേ വന്‍ പ്രതിഷേധത്തിനാണ് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. മോദിയെത്തുമ്ബോള് വിമാനത്താവളം വളയുന്നതടക്കമുള്ള പ്രതിഷേധ പരിപാടികളാണ് അവര്‍ ആസൂത്രണം ചെയ്യുന്നത്. മോദിയെ കൊല്‍ക്കത്തയില്‍ കാല്‍കുത്താന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി മോദി എത്തുമ്ബോള്‍ വിമാനത്താവളം വളയാനും, പ്രധാനമന്ത്രിയെ പുറത്തേക്ക് ഇറങ്ങാന്‍ അനുവദിക്കരുതെന്നും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു. പ്രതിഷേധം കണക്കിലെടുത്ത് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി.

No comments