Breaking News

'ഗു​ജ​റാ​ത്ത് ഓ​ര്‍​മ​യി​ല്ലേ?'; കു​റ്റ്യാ​ടി റാലിയിലെ മു​ദ്രാ​വാ​ക്യം ത​ള്ളി ബി​ജെ​പി

കു​റ്റ്യാ​ടി​യി​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ചു​ള്ള പ്ര​ക​ട​ന​ത്തി​ല്‍ പ്ര​കോ​പ​നപരമായ മു​ദ്രാ​വാ​ക്യം വിളിച്ചെന്ന ആരോപണം ത​ള്ളി ബി​ജെ​പി. മു​ദ്രാ​വാ​ക്യ​ത്തി​ലെ പ​രാ​മ​ര്‍​ശം പാ​ര്‍​ട്ടി​ന​യ​മ​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി ര​മേ​ശ് പ​റ​ഞ്ഞു. വ​ലി​യ റാ​ലി​യി​ല്‍ ചി​ല​ര്‍ വി​ളി​ച്ച മു​ദ്രാ​വാ​ക്യം നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. ആ​രാ​ണ് മു​ദ്രാ​വാ​ക്യം വി​ളി​ച്ചെ​തെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഗു​ജ​റാ​ത്തി​ലെ വം​ശ​ഹ​ത്യ​ക​ള്‍ ഓ​ര്‍​മി​പ്പിച്ചുള്ള ഭീ​ഷ​ണി മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ണ് പ്ര​ക​ട​ന​ത്തി​ല്‍ മു​ഴ​ങ്ങി​യ​ത്.

No comments