Breaking News

കൊല്ലത്ത് ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം

ആയൂരില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം. എഐവൈഎഫ്, എഐഎസ്‌എഫ്‌ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ച്‌ പ്രതിഷേധിച്ചത്. പുനലൂര്‍ പത്തനാപുരം എന്നിവിടങ്ങളില്‍ പൊതുപരിപാടിക്കായി പോകവെയാണ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന പൊലീസ്, പ്രവര്‍ത്തകരെ റോഡില്‍ നിന്നും ഒഴിവാക്കി.
പൗ​ര​ത്വ നിയമഭേദഗതി വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​മാ​യി ഇ​പ്പോ​ഴും ഇ​ടി​ഞ്ഞു​നി​ല്‍​ക്കു​ക​യാ​ണ് ഗ​വ​ര്‍​ണ​ര്‍. പൗ​ര​ത്വ ഭേ​ദ​ഗ​തി​യെ അ​നു​കൂ​ലി​ച്ച്‌ അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​ന് ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ നേ​ര​ത്തെ​യും പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്നു.

No comments