Breaking News

പ്ലാസ്റ്റിക് നിരോധനം: നിയമം കര്‍ശനമാകുന്നു, പിഴയിളവ് ഇന്ന് കൂടി മാത്രം

സംസ്ഥാനത്ത് പ്ലാസ്റ്റിക്‌ നിരോധനം കര്‍ശനമാക്കുന്നു.
അതേസമയം, പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട പിഴയിളവിനുള്ള കാലപരിധി ഇന്ന് അവസാനിക്കും. നാളെമുതല്‍, നിരോധനം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തും.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് നിരോധം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ഇതുവരെ പിഴ ഈടാക്കിയിരുന്നില്ല. പകരം ബോധവല്‍ക്കരണത്തിനായിരുന്നു ഊന്നല്‍ നല്‍കിയത്. ഈ സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്.
നേരത്തെ അറിയിച്ച പ്രകാരം നാളെ മുതല്‍ നിരോധം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കിത്തുടങ്ങും. നിയമലംഘനം നടത്തുന്ന സ്ഥാപനത്തിന് ആദ്യ തവണ 10000 രൂപയും ആവര്‍ത്തിച്ചാല്‍ 25000 രൂപയും മൂന്നാം തവണയും ലംഘിച്ചാല്‍ 50000 രൂപയും പിഴ ഈടാക്കും.

No comments