കുട്ടനാട് സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാന്‍ ജോസ് കെ. മാണി വിഭാഗത്തിന്‍റെ ഉപസമിതിയെ
കുട്ടനാട് സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം ഉപസമിതിയെ നിയോഗിച്ചു. തോമസ് ചാഴിക്കാടന്‍ എം. പി അധ്യക്ഷനായ 5 അംഗ ഉപസമിതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും ചരല്‍കുന്നില്‍ ചേര്‍ന്ന സംസ്ഥാന ക്യാമ്ബില്‍ തീരുമാനമായി. സീറ്റിനായി ജോസ് വിഭാഗം അവകാശവാദം ഉന്നയിച്ചതോടെയു ഡി.എഫ്. വീണ്ടും പ്രതിന്ധിയിലായിരിക്കുകയാണ്.
കെ. എം മാണിക്ക് ലഭിച്ച സീറ്റാണെന്ന അവകാശവാദം ഉന്നയിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ നടപടികളുമായി ജോസ് വിഭാഗം മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. പാലായില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സ്വീകരിച്ചതിന് സമാനമായ രീതിയില്‍ ഉപസമിതിയെ നിയോഗിച്ചാണ് നീക്കം.

No comments