Breaking News

എടിഎമ്മുകളില്‍ ഇനി 2000 രൂപ നോട്ടുകള്‍ നിറക്കില്ലെന്ന് ഇന്ത്യന്‍ ബാങ്ക് !

മാര്‍ച്ച്‌ ഒന്നുമുതല്‍ ഇന്ത്യന്‍ ബാങ്ക് എടിഎമ്മുകള്‍ വഴി 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് ബാങ്ക് അധികൃതര്‍. ഇതിന് പകരം 200 രൂപ നോട്ടുകള്‍ അധികമായി നിറയ്ക്കും എന്ന് ബാങ്ക് വ്യക്തമാക്കി. എടിഎമ്മില്‍നിന്നും എടുത്ത രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാറ്റി നല്‍കണം എന്ന് ആവശ്യപ്പെട്ട് ആളുകള്‍ ബങ്കിനെ സമീപിക്കുന്നത് പതിവായതോടെയാണ് ബാങ്കിന്റെ നടപടി.

2000 രൂപയ്ക്ക് പകരം തുല്യമായ നോട്ടുകള്‍ ആവശ്യപ്പെട്ടാണ് ഇടപടുകാര്‍ ബാങ്കിനെ സമിപിക്കുന്നത്. ഈ അവസ്ഥ ഒഴിവാക്കാനാണ് രണ്ടായിരം രൂപ നോട്ടുകള്‍ എടിഎമ്മില്‍ നിറയ്ക്കേണ്ട എന്ന തീരുമാനത്തിലേക്ക് ഇന്ത്യന്‍ ബാങ്ക് എത്തിയത് എന്ന് അധികൃതര്‍ പറയുന്നു.

No comments