Breaking News

സുരേന്ദ്രന്റെ അദ്ധ്യക്ഷപദവി പുതുയുഗത്തിന്റെ ആരംഭം: വി.മുരളീധരന്‍

കെ.സുരേന്ദ്രന്‍ ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷനാവുന്നത് പുതിയ യുഗപ്പിറവിയായാണ് കാണുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കെ.സുരേന്ദ്രന്‍ ബി.ജെ.പി ആസ്ഥാനത്തെത്തി ചുമതലയേറ്റ ശേഷം നടന്ന സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തില്‍ എതിരാളികള്‍ പ്രയോഗിക്കുന്ന കുതന്ത്രങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കാന്‍ കഴിയുന്ന നേതാവ് ബി.ജെ.പിയുടെ നേതൃത്വത്തിലെത്തുകയാണ്. സാധാരണക്കാരന്റെ വിശ്വാസങ്ങളെ ചവിട്ടിമെതിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അതിനെ നേരിട്ടുകൊണ്ട് മൂന്നാഴ്ചയിലേറെക്കാലം ജയില്‍വാസം അനുഭവിച്ചിട്ടുള്ള നേതാവാണ് സുരേന്ദ്രന്‍.
ഞാനുള്‍പ്പെടെയുള്ളവര്‍ക്ക് പ്രസിഡന്റായതിനു ശേഷമാണ് ജനങ്ങളറിയുന്ന അല്ലെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ അംഗീകാരം ലഭിക്കുന്ന സാഹചര്യമുണ്ടായത്.

No comments