'ശൂ..ശൂ.. ഡേറ്റ് ഡേറ്റ്', ആഷിഖ് അബുവിന്റെ വിശദീകരണത്തെ ട്രോളി സന്ദീപ് വാര്യര്‍, 6,22,000 രൂപ ദുരിതാശ്വാസ നിധിയിലെത്തിച്ചതിന് നന്ദിയുണ്ടെന്ന് സോഷ്യല്‍ മീഡിയ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിനായി സംഗീത പരിപാടി നടത്തി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ഹൈബി ഈഡന്‍ എം.പിക്ക് സംവിധായകന്‍ ആഷിഖ് അബു മറുപടി നല്‍കിയിരുന്നു. ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല 'കരുണ'യെന്നും ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചതാണ്, അത് കൊടുക്കുകയും ചെയ്തെന്ന് ആഷിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വിശദീകരണത്തോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുകയുടെ ചെക്കും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്. ഇതിനെ ട്രോളിയാണ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരിക്കുന്നത്.
ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുകയുടെ ചെക്കിലെ ഡേറ്റ് 14-02-2020 മാണ്.

No comments