കരുതലോടെ ബിജെപി ദേശീയ നേതൃത്വം; സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ദേശീയ നേതൃത്വത്തിലേക്ക് !
കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും ദേശീയ നേതൃത്വം ആരംഭിച്ചതായാണ് വിവരം.സംസ്ഥാനത്ത് ഏറ്റവും സ്വാധീനമുള്ള നേതാവ് തന്നെ അധ്യക്ഷനായതോടെ ഇനി ഐക്യത്തോടെ മുന്നോട്ട് പോകണം എന്ന സന്ദേശമാണ് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നല്‍കുന്നത്.
മുന്‍ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ കേരളത്തിലെ സംഘടനാ കാര്യങ്ങളില്‍ പ്രത്യേക താല്‍പ്പര്യമാണ് കാട്ടിയിരുന്നത്.അത് കൊണ്ട് തന്നെ സുരേന്ദ്രന്‍ അധ്യക്ഷനായതോടെ പാര്‍ട്ടിയില്‍ ഏതെങ്കിലും വിധത്തില്‍ എതിര്‍ സ്വരം ഉയരുന്നതിനും ദേശീയ നേതൃത്വം അനുവദിക്കില്ല.മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരന്‍,പികെ കൃഷ്ണദാസ് എന്നിവര്‍ ദേശീയ നേതൃത്വത്തിലേക്ക് എത്തിയേക്കും.

No comments