പ്രശാന്ത് കിഷോറിന്റെ സുരക്ഷ വര്‍ധിപ്പിച്ച് മമത; തന്ത്രങ്ങള്‍ മെനയുന്നതും കിഷോര്‍
രാഷ്ടീയതന്ത്രജ്ഞനും ജെഡി-യു മുന്‍ നേതാവുമായ പ്രശാന്ത് കിഷോറിന് സെഡ് കാറ്റഗറി സുരക്ഷ നല്കാന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാഷ്ടീയ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്ന കിഷോറിനുനേരേ രാഷ്ടീയ എതിരാളികളുടെ ഭീഷണിയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു സുരക്ഷ വര്‍ധിപ്പിച്ചത്. മുഖ്യമന്ത്രി മമത ബാനര്‍ജി, തൃണമുല്‍ നേതാവ് അഭിഷേക് ബാനര്‍ജി എന്നിവരാണു സംസ്ഥാനത്ത് സെഡ് കാറ്റഗറി സുരക്ഷയുള്ള മറ്റു നേതാക്കള്‍.
രാജ്യത്തെ പല തെരഞ്ഞെടുപ്പുകളിലും വിവിധ രാഷ്ടീയപാര്ട്ടികള്ക്കു വിജയ തന്ത്രങ്ങള്‍ മെനഞ്ഞ പ്രശാന്ത് കിഷോറിനെയാണു മമതയും അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

No comments