പൊലീസിനെതിരായ ആരോപണം ആഭ്യന്തര സെക്രട്ടറി പരിശോധിക്കും
കേരളാ പൊലീസിനെതിരായ സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. എത്രയും വേഗം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്.
പൊലീസ് സേനക്കും ഡി.ജി.പിക്കും എതിരെ വലിയ ആരോപണങ്ങളാണ് പുറത്തുവരുന്നത്. ചട്ടങ്ങള്‍ ലംഘിച്ച് പൊലീസിന് 1.10 കോടിയിലധികം വിലയുള്ള ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങാനുള്ള ഡി.ജി.പിയുടെ ഉത്തരവ് വിവാദത്തിന് വഴിവെച്ചിരുന്നു.
ടെന്‍ഡര്‍ വിളിക്കാതെ ചട്ടങ്ങള്‍ ലംഘിച്ചാണ് ഹിന്ദുസ്ഥാന്‍ മോേട്ടഴ്സില് നിന്ന് മിറ്റ്സുബിഷി പജേറോ സ്പോര്‍ട്സ് വാഹനങ്ങള്‍ വാങ്ങാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടതെന്നാണ് പ്രധാന ആരോപണം.

No comments