ബ്രേക്ക് ചെയ്യാന്‍ ഡ്രൈവര്‍ക്ക് സാവകാശം കിട്ടുന്നതിനു മുന്‍പു ബസിനു നേരേ വന്നു ലോറി ഇടിക്കുകയായിരുന്നു ; എതിര്‍ദിശയില്‍ വന്ന വാഹനം പെട്ടെന്ന് ട്രാക് മാറി ഇടിച്ചു കയറുകയായിരുന്നു ; മുന്നിലുള്ള മിക്ക നിരയും തകര്‍ന്നു പോയി ; അപകടത്തില്‍പെട്ട ബസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരന്‍ പറയുന്നു
ബ്രേക്ക് ചെയ്യാന്‍ പോലും ഡ്രൈവര്‍ക്ക് സാവകാശം കിട്ടുന്നതിനു മുന്‍പു ബസിനു നേരേ വന്നു ലോറി ഇടിക്കുകയായിരുന്നെന്ന് അപകടത്തില്‍പെട്ട ബസില്‍ യാത്ര ചെയ്തിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി രാമചന്ദ്ര മേനോന്‍. അവിനാശിയില്‍ അപകടത്തില്‍പെട്ട കെഎസ്‌ആര്‍ടിസി ബസില്‍ പിന്നില്‍നിന്നു മൂന്നാമത്തെ നിരയിലാണ് രാമചന്ദ്ര മേനോന്‍ ഇരുന്നിരുന്നത് .
പിന്നിലിരുന്നവര്‍ക്കും പരുക്കു പറ്റിയിട്ടുണ്ട്. തന്റെ പിന്നിലെ സീറ്റിലിരുന്ന ഒരാളെ കാലിന് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാക്കിയിട്ടുണ്ട്. ഉറങ്ങുകയായിരുന്നെങ്കിലും പെട്ടെന്നു തന്നെ അപകടമാണെന്ന് തിരിച്ചറിഞ്ഞു. എതിര്‍ദിശയില്‍ വന്ന വാഹനം പെട്ടെന്ന് ട്രാക് മാറി ഇടിച്ചു കയറുകയായിരുന്നു.

No comments