തിരുപ്പുര്‍ കെഎസ്‌ആര്‍ടിസി ബസ് അപകടം; ലോറി ഡ്രൈവറായ പാലക്കാട് സ്വദേശി പോലീസില്‍ കീഴടങ്ങി
കെഎസ്‌ആര്‍ടിസി ബസില്‍ ലോറിയിടിച്ച് 19 പേരുടെ മരണത്തിന് കാരണക്കാരനായ ലോറി ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി. പാലക്കാട് സ്വദേശി ഹേമരാജാണു ലോറി ഓടിച്ചിരുന്നത്. ടൈലുമായി എറണാകുളത്തുനിന്നു സേലത്തേക്കു പോയ എറണാകുളം രജിസ്ട്രേഷന്‍ ലോറി അമിതവേഗതയിലെത്തി ഡിവൈഡര്‍ മറികടന്നാണ് ബസിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഒരു വശം പൂര്‍ണമായും തകര്‍ന്നു. എറണാകുളം ഡിപ്പോയിലെ ആര്‍ എസ് 784 നന്പര്‍ ബംഗളുരു-എറണാകുളം ബസാണ് അപകടത്തില്‍പെട്ടത്. ലോറിയുടെ ടയറുകള്‍ പൊട്ടിയ നിലയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. യാത്രക്കാരില്‍ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ അവിനാശി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

No comments