Breaking News

മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം, നെഞ്ചുപൊട്ടിയാണ് ഈ പറയുന്നത്; കണ്ണീരോടെ ശരണ്യയുടെ പിതാവ്

തന്റെ കൊച്ചുമകന്റെ വിയോഗത്തിന് കാരണക്കാരി സ്വന്തം മകളാണെന്നറിഞ്ഞതിന്റെ ഞെട്ടലില്‍ നിന്നും വത്സരാജ് ഇനിയും മുക്തമായിട്ടില്ല. അക്ഷരാര്‍ത്ഥത്തില്‍ നെഞ്ച് തകര്‍ത്തുകളഞ്ഞുവെന്നാണ് വത്സരാജ് പറയുന്നത്. കണ്ടും ഓമനിച്ചും ലാളിച്ചും കൊതിതീരാത്ത കുഞ്ഞിനെ ഇല്ലാതാക്കിയ സ്വന്തം മകള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് ഇദ്ദേഹവും കുടുംബവും ആഗ്രഹിക്കുന്നത്. കണ്ണൂരിലാണ് ദാരുണ സംഭവം. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഒന്നര വയസുകാരന്‍ വിവാനെ അമ്മ ശരണ്യ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്.
വത്സരാജിന്റെ വാക്കുകള്‍;
അവളെ തൂക്കിക്കൊല്ലാന്‍ കൊടുക്കുന്നുണ്ടെങ്കില്‍ അവളുടെ അച്ഛനായ എനിക്ക് അതത്രയും ഇഷ്ടമാണ്.

No comments