മേയറെ പൂട്ടിയിട്ടു: കണ്ണൂര്‍ കൗണ്‍സില്‍ ഹാളില്‍ എല്‍.ഡി.എഫ് - യു.ഡി.എഫ് ഏറ്റുമുട്ടല്‍
കോര്‍പറേഷനില്‍ മേയര്‍ സുമ ബാലകൃഷ്ണനെ ചേംബറില്‍ പൂട്ടിയിട്ട് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. ഇതേത്തുടര്‍ന്ന് ഭരണ - പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മേയറെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ എല്‍.ഡി.എഫിെന്റ മുന്‍ മേയര്‍ ഇ.പി. ലത, കെ. റോജ, വി.ജി. വിനീത, കെ. കമലാക്ഷി, കെ. പ്രമോദ് എന്നീ കൗണ്‍സിലര്‍മാരെയും ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 11ന് അടിയന്തര കൗണ്‍സില്‍ തുടങ്ങും മുമ്ബായിരുന്നു സംഘര്‍ഷം.

No comments