മംഗളൂരുവിലെ പൊലീസ് അതിക്രമം മറച്ചുവെക്കാന്‍ ബോധപൂര്‍വ ശ്രമം നടന്നെന്ന് ഹൈകോടതി
പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധക്കാര്‍ക്കുനേരെ ഡിസംബര്‍ 19ന് മംഗളൂരുവില്‍ പൊലീസ് നടത്തിയ വെടിവെപ്പ് അടക്കമുള്ള അതിക്രമം മറച്ചുവെക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നതായി കര്‍ണാടക ഹൈകോടതി. മംഗളൂരു സംഘര്‍ഷത്തിെന്റ പേരില്‍ പൊലീസ് അറസ്റ്റുചെയ്ത 21 പേര്‍ക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് പൊലീസിനെയും കര്‍ണാടക സര്‍ക്കാറിനെയും ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചത്. അറസ്റ്റിനെതിരെ ഉഡുപ്പി, ദക്ഷിണ കന്നട സ്വദേശികളായ 21 പേരാണ് ഹൈകോടതിയില്‍ ജാമ്യ ഹരജി നല്‍കിയത്.

No comments