പി.ജെ.ജോസഫ് ആംആദ്‌മി പാര്‍ട്ടിയുടെ അമരത്തേയ്ക്ക്..? ഡല്‍ഹിയില്‍ കെജ്രിവാളുമായി കൂടിക്കാഴ്‌ച..!! തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീര്‍പ്പിനു മുന്നേ ജോസഫിന്റെ അപ്രതീക്ഷിത നീക്കം..!!
രാജ്യതലസ്ഥാനത്ത് ബിജെപിയെ ഒതുക്കി വന്‍ വിജയം നേടിയതോടെ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനുളള നീക്കത്തിലാണ് ആം ആദ്മി പാര്‍ട്ടി.
ഒരു മാസം നീണ്ട് നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി തുടക്കമിട്ടുകഴിഞ്ഞുു. ഒരു മാസം കൊണ്ട് ഒരു കോടി ആളുകളെ പാര്‍ട്ടിയില്‍ എത്തിക്കുക എന്നതാണ് ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നത്.
നിലവില്‍ ദില്ലി ഒഴികെ മറ്റൊരു സംസ്ഥാനത്തും ആം ആദ്മി പാര്‍ട്ടി സ്വാധീന ശക്തിയല്ല. അതുകൊണ്ട് തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ സഖ്യങ്ങളുണ്ടാക്കാനുളള ആലോചനകളും നടക്കുന്നു.
അതിനിടെയാണ് കേരള കോണ്‍ഗ്രസ് എം നേതാവ് പിജെ ജോസഫ് ദില്ലിയില്‍ എത്തി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയത് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴി തുറന്നിരിക്കുന്നത്.കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മിഷനു മുന്നിലിരിക്കെയാണ് അപ്രതീക്ഷിതമായി ജോസഫ് ഡല്‍ഹി മുഖ്യമന്ത്രിയെ കണ്ടത്. ഇതിനു വലിയ രാഷ്‌ട്രീയപ്രാധാന്യം കല്‍പ്പിക്കുന്നവരേറെ.
താന്‍ നടത്തുന്ന ലോങ് മാര്‍ച്ചിലേക്ക് കെജ്‌രിവാളിനെ ക്ഷണിക്കാനായാണു കണ്ടെതെന്നു ജോസഫ് പറയുന്നു.
എന്നാല്‍ കെജ്‌രിവാളിന്റെ വലംകൈയായ സഞ്‌ജയ് സിങ് എം.പി. കേരളാഹൗസിലെത്തി ജോസഫുമായി ചര്‍ച്ച നടത്തിയതില്‍ അസ്വാഭാവികത കാണുന്നവരുണ്ട്.
കേരളാ കോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ തീര്‍പ്പ് വരാനിരിക്കേയാണു ജോസഫിന്റെ പുതിയ നീക്കം.
രണ്ടില ചിഹ്‌നവും ചെയര്‍മാന്‍ പദവിയും ജോസ് കെ. മാണിക്കു ലഭിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടു പുതിയ രാഷ്‌ട്രീയ മുന്നേറ്റത്തിനു ജോസഫ് ഒരുങ്ങുന്നുവെന്നാണു സൂചന.
കെജ്‌രിവാളിന്റെ വ്യക്‌തിപ്രഭാവം കേരളത്തില്‍ തുണയാകുമെന്നു ജോസഫ് പ്രതീക്ഷിക്കുന്നു. ദേശീയ രാഷ്‌ട്രീയത്തിലെത്താനുള്ള ജോസഫിന്റെ ചിരകാലാഭിലാഷവും അതോടെ സഫലമാകും.
ആം ആദ്‌മി പാര്‍ട്ടിക്ക് കേരളത്തില്‍ കാര്യമായ അടിത്തറയില്ല. ജോസഫിനെപ്പോലെ മുതിര്‍ന്ന നേതാവ് ഉത്തരവാദിത്വം ഏറ്റെടുത്താല്‍ മുന്നേറ്റമുണ്ടാക്കാമെന്നാണ് ആംആദ്‌മിയുടെ പ്രതീക്ഷ.
കേരളത്തില്‍ അവര്‍ ഇപ്പോള്‍ ഒരു മുന്നണിയുടെയും ഭാഗമല്ല. പി.ജെ. ജോസഫിനെ ഒപ്പം കൂട്ടിയാല്‍ മുന്നണി സമവാക്യം മാറിമറിയും. മുഖ്യമന്ത്രി പിണറായി വിജയനുമായി കെജ്‌രിവാള്‍ നല്ല സൗഹൃദത്തിലുമാണ്. യു.ഡി.എഫിന്റെ ഭാഗമായും ആം ആദ്‌മി പാര്‍ട്ടിക്കു കടന്നുവരാം.
ഡല്‍ഹിയില്‍ തറപറ്റിച്ചതൊക്കെ ഇപ്പോഴത്തെ ദുര്‍ബല സാഹചര്യത്തില്‍ മറക്കാന്‍ കോണ്‍ഗ്രസും തയാറാകും.















No comments