Breaking News

ചായ കുടി കൂടുതലാണോ ? എങ്കില്‍ ഇപ്പോള്‍ തന്നെ നിര്‍ത്തിക്കോളൂ

മിക്ക മലയാളികളുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായയിലാണല്ലോ എന്നാല്‍ ദിവസവും രണ്ടില്‍ കൂടുതല്‍ ചായ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. സാധാരണ ഒരു കപ്പ് ചായയില്‍ അടങ്ങിയിരിക്കുന്നത് 40 ഗ്രാം കഫീനാണ്. ചായ കുടി ശീലമാക്കിയവര്‍ പെട്ടെന്ന് നിര്‍ത്തിയാല്‍ തലവേദന വരുന്നതിന്റെ കാരണം ഈ കഫീനാണ്. അമിതമായ അളവില്‍ കഫീന്‍ ശരീരത്തിലെത്തിയാല്‍ ദോഷം ചെയ്യും. കഫീനൊപ്പമുള്ള ടാനിന്‍ ശരീരത്തിലെ ഇരുമ്ബ് അംശം കുറയുന്നതിനും പോഷകാഹാരക്കുറവ് ഉണ്ടാകുന്നതിന് കാരണമാകാറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.അമിതമായി ചായ കുടിക്കുന്നവരില്‍ ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ടുകള്‍ കൂടുതലായി കാണാനുള്ള സാധ്യതയുണ്ട്. കൂടാതെ അളവിലധികം ഗ്യാസ് വന്ന് നിറയുന്നതും വയറ് വീര്‍ത്തിരിക്കാന്‍ കാരണമാകുന്നു.

No comments