ഗാര്‍ഗി കോളേജിലെ ലൈംഗികാതിക്രമം ; രണ്ട് പേര്‍ കൂടി പിടിയില്‍
ഡല്‍ഹിയിലെ ഗാര്‍ഗി കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 17 ആയി. സംഭവത്തില്‍ അന്വേഷണസംഘം ഇതിനോടകം നിരവധിപ്പേരെ ചോദ്യം ചെയ്തുകഴിഞ്ഞു. 11 ടീമുകളായി തിരിഞ്ഞാണ് കേസില്‍ അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകന്‍ എം എല്‍ ശര്‍മയുടെ അപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിനും, സെന്‍ട്രല്‍ ബ്യൂറോ, ഡല്‍ഹി പൊലീസ് എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു.
ഫെബ്രുവരി ആറാം തീയതി കോളേജിലെ വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടെ ഗേറ്റ് തുറന്നെത്തിയ ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥിനികളെ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.

No comments