Breaking News

ട്രംപ്​ വരു​േമ്ബാള്‍ ദുര്‍ഗന്ധമകറ്റാന്‍ യമുനയിലേക്ക് തുറന്നുവിടുന്നത്​ 122.32 കോടി ലിറ്റര്‍ ​െവള്ളം

അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണാള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തില്‍ ദുര്‍ഗന്ധമകറ്റാന്‍ യമുന നദിയിലേക്ക്​ ദിവസവും 122.32 കോടി ലിറ്റര്‍ ​െവള്ളം തുറന്നുവിട്ട്​ ഉത്തര്‍ പ്രദേശ്​ സര്‍ക്കാര്‍. സെക്കന്‍ഡില്‍ 14158.5 ലിറ്റര്‍ (500 ക്യുസെക്‌സ്) വെള്ളമാണ്​ ഉത്തര്‍പ്രദേശ് ജലസേചന വകുപ്പ് തുറന്നുവിടുന്നത്​. ട്രംപിനെ സ്വീകരിക്കാന്‍ ചേരിപ്രദേശത്ത്​ മതില്‍കെട്ടിയും ജനങ്ങളെ കുടിയൊഴിപ്പിച്ചും ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് യു.പി സര്‍ക്കാറിന്‍റെ നടപടി.
യമുനയിലെ ദുര്‍ഗന്ധം കുറക്കാന്‍ ഈ നടപടി സഹായിക്കുമെന്നാണ് കരുതുന്നതെന്ന് യു.പി മലിനീകരണ നിയന്ത്രണ ബോര്‍ഡ് (യു.പി.പി.സി.ബി) അസി. എന്‍ജിനീയര്‍ അര്‍വിന്ദ്​ കുമാര്‍ അഭിപ്രായപ്പെട്ടു.

No comments