Breaking News

അയല്‍വീട്ടില്‍ പോലും പോകാത്ത കുട്ടി, അമ്ബലത്തില്‍ പോയത് വേറെ വഴിക്ക് ; മുത്തച്ഛന്റെ സംശയങ്ങള്‍

കൊല്ലം ഇത്തിക്കരയാറ്റില്‍ മരിച്ച ദേവനന്ദയുടെ മരണത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച്‌ കുട്ടിയുടെ മുത്തച്ഛന്‍. വീട്ടില്‍ നിന്നും പുറത്തുപോകാത്ത കുട്ടിയാണ് ദേവനന്ദ. അയല്‍വക്കത്തെ വീട്ടില്‍ പോലും പോകാറില്ല. അടുത്ത വീട്ടിലെ കുട്ടി വിളിച്ചാലും വീട് വിട്ടു പോകാറില്ല. ആറുവര്‍ഷത്തെ പ്രായത്തിനിടെ ദേവനന്ദ ഒരിക്കല്‍പോലും ആറ്റിന്റെ തീരത്തേക്ക് പോയിട്ടില്ലെന്നും മുത്തച്ഛന്‍ മോഹനന്‍പിള്ള പറയുന്നു.
കുട്ടിയുടെ വീട്ടില്‍ നിന്നും പുഴയുടെ വശത്തുകൂടെ താല്‍ക്കാലിക പാലം കഴിഞ്ഞ് അപ്പുറത്തേക്കാണ് പൊലീസ് നായ മണം പിടിച്ച്‌ പോയത്. ഒരുകാരണവശാലും ഈ വഴിയിലൂടെ കുട്ടി സഞ്ചരിക്കില്ലെന്ന് മുത്തച്ഛന്‍ തറപ്പിച്ച്‌ പറയുന്നു.

No comments