Breaking News

4 വര്‍ഷത്തിലൊരിക്കല്‍ വരുന്ന പിറന്നാള്‍, അമ്മയ്ക്ക് മധുര പതിനാറെന്ന് കുഞ്ചാക്കോ ബോബന്‍

നാല് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഫെബ്രുവരിക്ക് 29 ദിവസമുള്ളത്. അല്ലാത്തപ്പോള്‍ 28 വരെയാണുള്ളത്. 29നു ജനിച്ചവര്‍ അപൂര്‍വ്വമാണ്. അത്തരത്തില്‍ ഫെബ്രുവരി ജനിച്ച ഒരാള്‍ നടന്‍ കുഞ്ചാക്കോ ബോബന്റെ അമ്മയാണ്.
അമ്മക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കുറിപ്പുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ. താന്‍ കണ്ട ഏറ്റവും കരുത്തരായ സ്ത്രീകളില്‍ ഒരാളാണ് അമ്മയെന്നും അവര്‍ക്ക് ഇപ്പോഴും മധുരപ്പതിനാറാണ് എന്നുമാണ് കുഞ്ചാക്കോ കുറിച്ചിരിക്കുന്നത്.

'എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും കരുത്തരായ സ്ത്രീകളില്‍ ഒരാള്‍ക്ക്. ജീവതത്തിലെ അത്രയും ദുഷ്കരമായ പരീക്ഷണങ്ങളെ പോലും അവര്‍ ധൈര്യത്തോടെ നേരിട്ടു.

No comments