പ്രശാന്ത് കിഷോര്‍ തൃണമൂല്‍ ടിക്കറ്റില്‍ രാജ്യസഭയില്‍ എത്തിയേക്കും; പുതിയ രാഷ്ട്രീയ നീക്കം
ജനതാ ദള്‍ യുണൈറ്റഡില്‍നിന്നു പുറത്താക്കപ്പെട്ട പ്രശാന്ത് കിഷോര്‍ തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയില്‍ എത്തുമെന്ന് സൂചന. അടുത്ത മാസം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ പ്രശാന്ത് കിഷോറിനെ സ്ഥാനാര്‍ഥിയാക്കുമെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
പശ്ചിമ ബംഗാളില്‍നിന്ന് തൃണമൂല്‍ അംഗങ്ങളായ മനീഷ് ഗുപ്ത, ജോഗന്‍ ചൗധരി, അഹമ്മദ് ഹസന്‍ ഇമ്രാന്‍, കെഡി സിങ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ഇതില്‍ പുതുമുഖങ്ങളെയാണ് തൃണമൂല്‍ ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപിക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന് രാജ്യസഭയില്‍ കൂടുതല്‍ യുവ അംഗങ്ങള്‍ വേണമെന്നാണ് പാര്‍ട്ടി കരുതുന്നതെന്ന് തൃണമൂലിന്റെ മുതിര്‍ന്ന നേതാവ് പറഞ്ഞു.

No comments