Breaking News

പുതുമുഖങ്ങളില്ലാത്ത മന്ത്രിസഭ, ആവേശത്തിരയിലേറി കേജ്‌രിവാള്‍

ഡല്‍ഹി മുഖ്യമന്ത്രിയായി മൂന്നാം തവണയും ആം ആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ അധികാരമേറ്റു. രാംലീലാ മൈതാനത്ത് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഇരമ്ബിയ ആവേശക്കടല്‍ സാക്ഷിയായി, ദൈവനാമത്തിലായിരുന്നു കേജ്‌രിവാളിന്റെ സത്യപ്രതിജ്ഞ. ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന മനീഷ് സിസോദിയ, സത്യേന്ദ്ര ജയിന്‍, ഗോപാല്‍ റായ്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്രപാല്‍ ഗൗതം, കൈലാഷ് ഗെഹ്‌ലോട്ട് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വകുപ്പുകള്‍ നിശ്ചയിച്ചിട്ടില്ല. പുതുമുഖങ്ങളില്ലാത്ത മന്ത്രിസഭയില്‍ വനിതകളുമില്ല.

No comments