Breaking News

സത്യപ്രതിജ്ഞക്ക് എത്തിയവരുടെ മനംകവര്‍ന്ന് 'ലിറ്റില്‍ കെജ്​രിവാള്‍'

ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്​രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ഏവരുടെയും മനം കവര്‍ന്നത് അവ്യന്‍ തോമര്‍ എന്ന 'ലിറ്റില്‍ കെജ്​രിവാള്‍'. എ.എ.പിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഒരു വയസുകാരന്‍ അവ്യനും കുടുംബവും രാംലീല മൈതാനിയില്‍ സത്യപ്രതിജ്ഞക്കെത്തിയത്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി തകര്‍പ്പന്‍ ജയം നേടിയ ദിവസം അരവിന്ദ് കെജ്​രിവാളിന്‍റെ ചിത്രത്തോടൊപ്പം വൈറലായതാണ് അവ്യന്‍റെ ചിത്രവും. ആം ആദ്മി തൊപ്പി വെച്ച്‌ വട്ടക്കണ്ണടയും കപ്പടാമീശയുമായി ഏവരുടെയും മനംകവര്‍ന്ന വയസ്സുകാരനെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി പ്രത്യേകം ക്ഷണിക്കുകയായിരുന്നു.

No comments