Breaking News

രാ​ജ്യ​സ​ഭാ തെരെഞ്ഞെടുപ്പിൽ പ്രി​യ​ങ്ക​യും കെ.​സി വേ​ണു​ഗോ​പാ​ലും മ​ല്‍സരിക്കും..? രാജ്യ സഭയിൽ മോദിക്കെതിരെ ശബ്ദിക്കാൻ സിന്ധ്യ അടക്കമുള്ളവരും..!!

ഒ​ഴി​വു വ​രു​ന്ന 55 രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് മാ​ര്‍​ച്ച്‌ 26ന് ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ കോ​ണ്‍​ഗ്ര​സി​ലെ പ്ര​മു​ഖ​ര്‍ രാ​ജ്യ​സ​ഭ​യി​ലെ​ത്താ​ന്‍ സാ​ധ്യ​ത.
വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി പ​ന്ത്ര​ണ്ടോ​ളം സീ​റ്റു​ക​ളി​ല്‍ പാ​ര്‍​ട്ടി​ക്ക് ജ​യി​ക്കാ​ന്‍ സാ​ധി​ക്കും. അ​തു​കൊ​ണ്ടുത​ന്നെ പ്ര​മു​ഖ നേ​താ​ക്ക​ളി​ല്‍ പ​ല​രും സീ​റ്റ് ത​ര​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ബിഹാ​ര്‍, ഒ​ഡീ​ഷ, ഗു​ജ​റാ​ത്ത്, ആ​ന്ധ്ര​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, തെ​ലു​ങ്കാ​ന, ഛത്തീ​സ്ഗ​ഡ്, ഹ​രി​യാ​ന, ജാ​ര്‍​ഖ​ണ്ഡ്, ഹി​മാ​ച​ല്‍​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ല്‍ ഒ​ഴി​വു വ​രു​ന്ന​ത്.

ഇ​തി​ല്‍ രാ​ജ​സ്ഥാ​ന്‍, മ​ധ്യ​പ്ര​ദേ​ശ്, ഛ​ത്തീ​സ്ഗ​ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും കോ​ണ്‍​ഗ്ര​സി​ന് ര​ണ്ടു സീ​റ്റു​ക​ളി​ല്‍ ജ​യി​ക്കാ​ന്‍ സാ​ധി​ക്കും.
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും ഹ​രി​യാ​ന​യി​ല്‍ നി​ന്നും ഓ​രോ സീ​റ്റും പാ​ര്‍​ട്ടി പ്ര​തീ​ക്ഷി​ക്കു​ന്നു. ബി​ഹാ​ര്‍, പ​ശ്ചി​മ​ബം​ഗാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും കോ​ണ്‍​ഗ്ര​സി​ന് ഓ​രോ സീ​റ്റ് ല​ഭി​ച്ചേ​ക്കാം.

കേ​ര​ള​ത്തി​ല്‍ രാ​ജ്യ​സ​ഭാ സീ​റ്റൊ​ഴി​വ് ഇ​ല്ലെ​ങ്കി​ലും കെ.​സി.​വേ​ണു​ഗോ​പാ​ല്‍ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ല്‍​സ​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​യി ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ര്‍​ട്ടു ചെ​യ്തു.
രാ​ജ്യ​സ​ഭ​യി​ല്‍ ഭ​ര​ണ​പ​ക്ഷ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ യു​വ​നി​ര​യു​ടെ സാ​ന്നി​ധ്യം ഇ​പ്പോ​ള്‍ പാ​ര്‍​ട്ടി​യി​ല്‍ വ​ള​രെ കു​റ​വാ​ണ്.
അ​തു​കൊ​ണ്ടുത​ന്നെ വേ​ണു​ഗോ​പാ​ലി​നെ​പ്പോ​ലു​ള്ള പു​തു​ത​ല​മു​റ നേ​താ​ക്ക​ളെ രാ​ജ്യ​സ​ഭ​യി​ലേക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്ന നി​ര്‍​ദേ​ശം ഉ​യ​രു​ന്നു​ണ്ട്.
പ്രി​യ​ങ്ക ​ഗാ​ന്ധി​യെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്. എ​ന്നാ​ല്‍ ഇ​രു​വ​രു​ടേ​യും കാ​ര്യ​ത്തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡാ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക.


അ​തേ​സ​മ​യം, വി​ര​മി​ക്കു​ന്ന പ​ല നേ​താ​ക്ക​ളും വീ​ണ്ടും സീ​റ്റി​നാ​യി ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ദി​ഗ്‌​വി​ജ​യ് സിം​ഗ്, മ​ധു​സൂ​ദ​ന​ന്‍ മി​സ്ത്രി, കു​മാ​രി ഷെ​ല്‍​ജ, മോ​ട്ടി​ലാ​ല്‍ വോ​റ തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ലെ​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്
. ഇ​വ​രോ​ടാ​പ്പം മു​കു​ള്‍​ വാ​സ്നി​ക്, ര​ണ്‍​ദീ​പ് സു​ര്‍​ജേ​വാ​ല, രാ​ജീ​വ് സ​ത്‌വ തു​ട​ങ്ങി​യ പു​തു​ത​ല​മു​റ നേ​താ​ക്ക​ളും സീ​റ്റ് പ്ര​തീ​ക്ഷി​ക്കു​ന്നു. മ​റ്റൊ​രു യു​വ​നേ​താ​വാ​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യേ​യും രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ക്കാ​ന്‍ നീ​ക്ക​മു​ണ്ട്.
സ​ജീ​വ രാ​ഷ്ടീ​യ​ത്തി​ല്‍ നി​ന്നു വി​ര​മി​ച്ച​വ​രു​ടെ വി​ശ്ര​മ​താ​വ​ള​മാ​കാ​തെ ഉൗ​ര്‍​ജ​സ്വ​ല​രാ​യ നേ​താ​ക്ക​ളെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യം പാ​ര്‍​ട്ടി​യി​ല്‍ ശ​ക്ത​മാ​യി​ട്ടു​ണ്ട്.

No comments