Breaking News

ഞായറാഴ്ച കലാപം പൊട്ടിപ്പുറപ്പെടുമ്ബോള്‍ ആഭ്യന്തരമന്ത്രി എവിടെയായിരുന്നു? അമിത്ഷാ രാജിവെച്ച്‌ പുറത്ത് പോകാന്‍ സോണിയാഗാന്ധിയുടെ വിമര്‍ശനം

ഡല്‍ഹിയില്‍ നടന്നു കൊണ്ടിരിക്കുന്ന കലാപം കേന്ദ്രസര്‍ക്കാരിനെ അടിക്കാനുള്ള വടിയാക്കി കോണ്‍ഗ്രസ് മാറ്റുന്നു. കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വെയ്ക്കണമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ ജനങ്ങള്‍ വിദ്വേഷ രാഷ്ട്രീയം ഉപേക്ഷിക്കണം എന്നും സോണിയ ആവശ്യപ്പെട്ടു.
ആഭ്യന്തരമന്ത്രിയായി അമിത്ഷാ തികഞ്ഞ പരാജയമാണെന്നും കഴിഞ്ഞ മൂന്ന് ദിവസമായി ആഭ്യന്തരമന്ത്രി എന്തു ചെയ്യുകയായിരുന്നു എന്നും ചോദിച്ചു. ഡല്‍ഹിയിലേത് ആസൂത്രിത കലാപമാണ്. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണ്. ജനങ്ങള്‍ വിദ്വേഷരാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

No comments