Breaking News

'കൊറോണ വൈറസല്ല; മാംസാഹാരികളെ നിഗ്രഹിക്കാന്‍ പിറവിയെടുത്ത അവതാരം'

കൊറോണ വെറുമൊരു വൈറസല്ലെന്നും മാംസാഹാരം കഴിക്കുന്നവരെ നിഗ്രഹിക്കാന്‍ പിറവിയെടുത്ത അവതാരമാണെന്നും ഹിന്ദുമഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. മാംസാഹാരികള്‍ക്കുള്ള സന്ദേശമാണ് കൊറോണ ബാധയെന്നും ചക്രപാണി പറഞ്ഞു. മാരകമായ കൊറോണ വൈറസിനെതിരെ ലോകം മുഴുവന്‍ കനത്ത ജാഗ്രതയില്‍ കഴിയുമ്ബോഴാണ് ഇത്തരമൊരു വിചിത്രമായ പ്രസ്താവന.
നരസിംഹ സ്വാമിയുടെ അവതാരമാണ് കൊറോണയെന്ന് ഇദ്ദേഹം പറയുന്നു. വൈറസ് ബാധയെ നിയന്ത്രിക്കാനുള്ള 'ഉപായവും' സ്വാമി ചക്രപാണി നല്‍കുന്നുണ്ട്. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് കൊറോണ വൈറസിന്‍റെ വിഗ്രഹം നിര്‍മിച്ച്‌ പ്രാര്‍ഥിക്കണം. ചൈനയിലെ മാംസഭക്ഷണം കഴിക്കുന്ന മുഴുവനാളുകളും മറ്റ് ജീവികളെ ദ്രോഹിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യണം.

No comments