Breaking News

ഡല്‍ഹി കലാപബാധിതര്‍ക്ക്​ കാമ്ബസില്‍ അഭയം നല്‍കരുത്​ -ജെ.എന്‍.യു വി.സി


ഡല്‍ഹി കലാപബാധിതരെ കാമ്ബസില്‍ താമസിപ്പിക്കരുതെന്ന്​ ജെ.എന്‍.യു വി.സി ജഗ്​ദീഷ്​ കുമാര്‍. സുരക്ഷാ പ്രശ്​നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്​ വി.സി വിദ്യാര്‍ഥികള്‍ക്ക്​ നിര്‍ദേശം നല്‍കിയത്​.
ഡല്‍ഹിയില്‍ സമാധാനം വരണമെന്നാണ്​ എല്ലാവരും ആഗ്രഹിക്കുന്നത്​. കലാപബാധിതര്‍ക്ക്​ കഴിയുന്ന എല്ലാ സഹായവും ചെയ്യണം. കാമ്ബസിലെ ചില വിദ്യാര്‍ഥികള്‍ കലാപബാധിതരെ ഇവിടേക്ക്​ ക്ഷണിക്കുന്നുണ്ട്​. നേരത്തെ പുറത്ത്​ നിന്ന്​ ആളുകളെത്തി മര്‍ദിച്ചുവെന്ന്​ വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നുവെന്നും ജെ.എന്‍.യു വി.സി പറഞ്ഞു.
കാമ്ബസിന്‍െറ സുരക്ഷ പ്രധാനമാണ്​. അതുകൊണ്ട്​ പുറത്ത്​ നിന്നുള്ളവരെ കാമ്ബസിലേക്ക്​ താമസിക്കാന്‍ ക്ഷണിക്കരുതെന്നാണ്​ അഭ്യര്‍ഥിക്കാനുള്ളത്​.

No comments