ഗോവധ നിരോധനമുള്ള ഗുജറാത്തില്‍ നിന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ പിടിച്ചെടുത്തത് ഒരുലക്ഷം കിലോ ബീഫ്
ഗോവധ നിരോധനമുള്ള ഗുജറാത്തില്‍ നിന്നും രണ്ടു വര്‍ഷത്തിനിടെ ഒരുലക്ഷം കിലോ ബീഫ് പിടിച്ചെടുത്തതായി സംസ്ഥാന സര്‍ക്കാര്‍. 2018 ജനുവരി ഒന്നുമുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 1,00,490 കിലോ ബീഫ് പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി പ്രദീപ്സിങ് ജഡേജ നിയമസഭയില്‍ പറഞ്ഞു. ഇതോടെ, 2017-ല്‍ കൊണ്ടുവന്ന ഗോവധ നിരോധന നിയമത്തിന്റെ ഫലപ്രാപ്തിയെ പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ് ചോദ്യം ചെയ്ത് രംഗത്തെത്തി.
പിടിച്ചെടുത്ത ബീഫില്‍ 73,507 കിലോ സൂറത്തില്‍നിന്നും 73 ശതമാനം അഹമ്മദാബാദില്‍നിന്നുമാണെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. പശു മാസം കടത്തുന്നതിനായി ഉപയോഗിച്ച 3,462 വാഹനങ്ങള്‍ പൊലീസ് പിടികൂടിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

No comments