Breaking News

കുട്ടനാട് സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന് പി.ജെ ജോസഫ്

കുട്ടനാട് സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന് ഉറച്ച്‌ പി.ജെ ജോസഫ്. കുട്ടനാട് കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. ജോസഫ് വിഭാഗം മല്‍സരിക്കുന്ന സീറ്റ് മറ്റാര്‍ക്കും വിട്ടുനല്‍കില്ലെന്നാണ് ജോസഫ് പറയുന്നത്. ജോസ് കെ മാണിക്ക് അവകാശം ഉന്നയിക്കാന്‍ പോലും അര്‍ഹതയില്ല. അവരുമായി ഒരു ചര്‍ച്ചയ്ക്കും തയാറുമല്ല. ഉചിതമായ സ്ഥാനാര്‍ഥിയെ നിര്‍ത്തി ജയിക്കാനുള്ള എല്ലാ തന്ത്രങ്ങളും കുട്ടനാട്ടില്‍ ഒരുക്കിയിട്ടുണ്ടെന്നും തീരുമാനം അധികം വൈകരുതെന്നും ജോസഫ് അറിയിച്ചു. അതേസമയം പി.കെ കുഞ്ഞാലിക്കുട്ടി കൂടി വന്നശേഷം അന്തിമ തീരുമാനം പറയാമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.

No comments