'രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കാനായത് യുഡിഎഫിന്റെ ജനപ്രതിനിധികളുടെ കൂടി ഇടപെടല്‍ കൊണ്ട്'; പി ജയരാജന്‍
ലൈഫ് പദ്ധതിയിലൂടെ കേരള സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ രണ്ട് ലക്ഷം വീടുകളെ പറ്റി കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്നത് അര്‍ധസത്യങ്ങളെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ലൈഫ് മിഷന്‍ എന്താണെന്ന് ഈ ഘട്ടത്തില്‍ എങ്കിലും മനസ്സിലാക്കുവാന്‍ യുഡിഎഫ് നേതാക്കള്‍ മെനക്കെടണം മൂന്ന് ഘട്ടമായി നടക്കുന്ന ലൈഫ് മിഷനെ പറ്റി മനസ്സിലാക്കുന്നത് ജനസേവനത്തിനു ഉപകരിക്കുമെന്നും ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
യുഡിഎഫിന്റെത് ഉള്‍പടെ ഒട്ടനവധി ജനപ്രധിനിധികള്‍ കൃത്യമായി ഇടപെട്ട് ഒരു ജനകീയ മുന്നേറ്റമായി ലൈഫ് മിഷന്‍ വിജയിപ്പിച്ചത് കൊണ്ടാണ് രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കാന്‍ നമ്മുക്ക് കഴിഞ്ഞത്, ഇനിയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ നമ്മള്‍ ഒരു ലക്ഷം കുടുബത്തിന് ഭവന സമുച്ചയം ഒരുക്കുന്നതും ഇച്ചാശക്തിയുള്ള ഒരു നേതൃത്വത്തിന്റെയും ജനകീയ കൂട്ടായ്മയുടെയും ഫലമായാണെന്ന് ജയരാജന്റെ കുറിപ്പില്‍ പറയുന്നു

No comments