Breaking News

ഒരു കൊറോണ വന്നപ്പോഴേക്കും പ്രവാസികളൊക്കെ ഒറ്റയടിക്ക് വെറുക്കപ്പെട്ടവരായ് അല്ലേ ?പ്രവാസികളുടെ പണം ഇല്ലായിരുന്നെങ്കില്‍ ഈ കേരളം വെറും വട്ടപൂജ്യമായേനെ, ഓര്‍ത്തോ; സന്തോഷ് പണ്ഡിറ്റ്

 കൊറോണക്കാലത്ത് പ്രവാസികളെ വില കുറച്ചുകാണുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. പ്രളയം വരുമ്ബോഴും പലര്‍ക്കും രോഗം വരുമ്ബോഴും കൈ നിറയെ സഹായിക്കുന്ന പ്രവാസിയെ കോവിഡിന്റെ പേരില്‍ കളിയാക്കുകയോ പുച്ഛിക്കുകയോ ചെയ്യരുതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ്‌ സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം പറഞ്ഞത്. പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. കൊറോണ വന്നത് മുതല്‍ പലര്‍ക്കും പ്രവാസികള്‍ എന്നു കേള്‍ക്കുന്നത് തന്നെ പുച്ഛമാണെന്നും നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളോടും, കൂട്ടുകാരോടും ദയവു ചെയ്ത് കേരളത്തിലേക്ക് വരരുത് എന്നു വരെ ക്രൂരമായ് പലരും പറയുന്നുവെന്നും അദ്ദേഹം പറയുന്നു.

No comments