റേഷന്‍ കടയില്‍ ഒരേസമയം അഞ്ചുപേര്‍ മാത്രം
87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ അരി വിതരണം ഏപ്രില്‍ ഒന്നിന് ആരംഭിച്ച് 20ന് അവസാനിപ്പിക്കുമെന്നു മന്ത്രി പി. തിലോത്തമന്. 20നു ശേഷമാകും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യധാന്യ വിതരണം. രാവിലെ മുതല്‍ ഉച്ചവരെ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കും ഉച്ച കഴിഞ്ഞ് നീല, വെള്ള കാര്‍ഡുകാര്‍ക്കും 14,250 റേഷന്‍കടകള്‍ വഴി വിതരണം ചെയ്യും.
മഞ്ഞ കാര്‍ഡുകാര്‍ക്ക് 35 കിലോ ധാന്യം തുടര്‍ന്നും ലഭിക്കും. പിങ്ക് കാര്‍ഡുകള്‍ക്ക് ഒരാള്‍ക്ക് അഞ്ച് കിലോ വീതം ധാന്യം സൗജന്യമായി ലഭിക്കും.

No comments