Breaking News

ക്വാറന്റൈന്‍ ലംഘിച്ച്‌ വിവാഹ പാര്‍ട്ടി: നേതാവ് നൂര്‍ബിനക്കും മകനുമെതിരെ കേസെടുത്തു

ക്വാറന്റൈനും ലോക്ക് ഡൗണും ലംഘിച്ച്‌ വിവാഹ പാര്‍ട്ടി സംഘടിപ്പിച്ച മുസ്ലീം ലീഗിന്റെ നേതാവ് നൂര്‍ബിന റഷീദിനും മകന്‍ സുബിന്‍ റഷീദിനുമെതിരെ കേസെടുത്തു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് പുല്ല് വില കല്‍പ്പിച്ചാണ് ലീഗ് നേതാവ് ആളെ കൂട്ടി വിവാഹ പാര്‍ട്ടി നടത്തിയത്.
ചേവായൂര്‍ പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. നൂര്‍ബിനയുടെ അമേരിക്കയിലായിരുന്ന മകന്‍ മാര്‍ച്ച്‌ 16നാണ് കേരളത്തിലെത്തിയത്. ക്വാറന്റൈന്‍ കാലവാധി തികയും മുമ്ബേയാണ് സുബിനെ അടക്കം പങ്കെടുപ്പിച്ച്‌ നൂര്‍ബിന മകളുടെ വിവാഹ പാര്‍ട്ടി നടത്തിയത്. 21നായിരുന്നു വിവാഹം.
ഐപിസി 269, 188, 143, 147 വകുപ്പുകള്‍ പ്രകാരം നിരോധനാജ്ഞ ലംഘിച്ചതിനും ക്വാറന്റന്‍ ലംഘിച്ചതിനുമാണ് കേസ്.

No comments