Breaking News

വെള്ളമില്ല, ഭക്ഷണമില്ല, നാട്ടിലേക്ക് തിരികെ പോണം; ലോക് ഡൗണ്‍ ലംഘിച്ച്‌ ഇതര സംസ്ഥാന തൊഴിലാളികള്‍ പായിപ്പാട്

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായ നൂറു കണക്കിന് ഇതരസംസ്ഥാനത്തൊഴിലാളികള്‍ പായിപ്പാട് കവലയില്‍ റോഡ് ഉപരോധിക്കുന്നു. കടകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും അടച്ചുപൂട്ടിയതോടെ വെള്ളവും ഭക്ഷണവും കിട്ടാതായതാണ് തൊഴിലാളികളെ റോഡ് ഉപരോധിക്കാന്‍ പ്രേരിപ്പിച്ചത്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും വേണമെന്നും നാട്ടിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ തെരുവിലിറങ്ങിയത്.
തൊഴിലാളികളെ കൊണ്ടുവന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കാണ് അവര്‍ക്ക് ഭക്ഷണം നല്‍കാനുള്ള ചുമതലയെന്നാണ് സര്‍ക്കാരിന്റെ വാദം. ഇത്തരക്കാര്‍ക്ക് ഭക്ഷണം നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

No comments